Saturday, December 30, 2017

ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രവും,പെരുവെമ്പെന്ന ഗ്രാമീണ സുന്ദരിയും.

പച്ച പട്ട് പരവതാനി വിരിച്ച് നെൽവയലേലകൾ, കാറ്റിന്റെ സംഗീതത്തോടപ്പം പാടവരമ്പുകളിൽ നൃത്തം ചെയ്യുന്ന കേരകേദാരങ്ങൾ, ശുദ്ധജലസമ്രുദ്ധിയാൽ അനുഗ്രഹീതമായ ബൃഹത്തായ കുളം, വൃക്ഷങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന പഴമ നഷ്ടപെടാത്ത ദൈവീക ചൈതന്യം തുളുമ്പുന്ന അമ്പലം.ആ അമ്പലത്തിൽ പ്രകൃതീശ്വരിയായും വനദുർഗ്ഗയായും വാണരുളീടുന്ന ഭഗവതി, ശ്രീ ഊട്ടുകുളങ്ങര ഭഗവതി. തികച്ചും ദൈവം അനുഗ്രഹിച്ച് തന്ന ഗ്രാമീണാന്തരീക്ഷം

ശ്യാമ സുന്ദര കേര കേദാര ഭൂമി
ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി
നവയുഗത്തിന്‍ പൊന്‍കതിരുകള്‍ വിളയിച്ചീടും ഭൂമി

ഈ വരികളിലൂടെ കേരളത്തെ പ്രകീർത്തിച്ച് പാടിയ പി.ഭാസ്കരൻ മാഷ് പെരുവെമ്പിന്റെ ഗ്രാമീണാന്തരീക്ഷം നുണയാൻ ഇടയായോ എന്ന് ഞാൻ സംശയിക്കുന്നു.































No comments:

Post a Comment